കൊച്ചി: ടൈൽ ആൻഡ് സ്റ്റോൺ ഇൻസ്റ്റലേഷൻ ഉത്പന്നരംഗത്തെ പ്രമുഖരായ എം.വൈ.കെ ലാറ്റിക്രിറ്റിന്റെ ദേശീയ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്.ധോണിയെ പ്രഖ്യാപിച്ചു. നിലവിൽ ആർക്കിടെക്റ്റുകൾ, കോൺട്രാക്ടർമാർ, ഡീലർമാർ തുടങ്ങിയവർ ഏറ്റവുമധികം ശുപാർശ ചെയ്യുന്നത് കമ്പനിയുടെ ഉത്പന്നങ്ങളാണ്.
ഉത്പന്നങ്ങളെക്കുറിച്ച് സാധാരണക്കാരിലും അവബോധം ഉയർത്താൻ എം.എസ്.ധോണിയുടെ സാന്നിദ്ധ്യം സഹായകമാകുമെന്ന് സൗത്ത് ആൻഡ് എക്സ്പോർട്സ് എ.ജി.എം ജീൻ കണ്ണിയമ്പുറം പറഞ്ഞു. നിലവിൽ കമ്പനിക്ക് 5 ഫാക്ടറികളും 25,000ലേറെ ഡീലർമാരുമുണ്ട്. അടുത്തവർഷം മൂന്ന് ഫാക്ടറികൾ കൂടി തുറക്കും. കേരളത്തിൽ പകുതിയിലേറെ വിപണിവിഹിതവും കമ്പനിക്ക് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |