കൊച്ചി: കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് അഫിലിയേഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വി.സിയും രജിസ്ട്രാറും ഈ മാസം ഒമ്പതിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലിയേഷൻ നൽകാത്തതിനാലാണ് ട്രസ്റ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. അഫിലിയേഷൻ നൽകാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.