SignIn
Kerala Kaumudi Online
Friday, 26 April 2024 12.55 PM IST

'സൈക്കിൾ കൊണ്ടുപോയവർ കേൾക്കും എന്നാണ് കരുതുന്നത്,​ പൊലീസും വേണ്ട ഇടപെടൽ നടത്തും'; പവേലിന്റെ വൈറൽ പോസ്‌റ്റിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രിയും

letter

കൊച്ചി തേവര എസ് എച്ച് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ പവേൽ സമിത് സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥന കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരുപാട് മോഹിച്ച് വാങ്ങിയ തന്റെ സൈക്കിൾ തട്ടിയെടുത്തവർ തിരിച്ചുതരണമെന്നാണ് പവേൽ സമിത് അപേക്ഷിച്ചത്. എന്തായാലും പവേൽ സമിതിന്റെ അപേക്ഷ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ആ സൈക്കിൾ കൊണ്ടുപോയവർ കുട്ടിയുടെ അപേക്ഷ കേൾക്കും എന്നുതന്നെയാണ് കരുതുന്നതെന്നാണ് മന്ത്രി സംഭവത്തിൽ പ്രതികരിച്ചത്. പവേൽ സമിതിന് അത്രമേൽ പ്രിയപ്പെട്ട സമ്മാനമാണ് ആ സൈക്കിൾ. ഇക്കാര്യത്തിൽ പൊലീസും വേണ്ടത്ര ഇടപെടൽ നടത്തുമെന്ന് മന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ കുറിച്ചു. കലൂർ സ്‌റ്റേഡിയത്തിന് സമീപത്തുവച്ചാണ് പുത്തൻ സൈക്കിൾ പവേൽ സമിതിന് നഷ്‌ടപ്പെട്ടത്. ഇതിന് സമീപത്തെ മരത്തിലാണ് തന്റെ അപേക്ഷ കുട്ടി തൂക്കിയിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYCLE THEFT, BOY, LETTER, MINISTER, V SHIVANKUTTTY, FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.