SignIn
Kerala Kaumudi Online
Thursday, 26 September 2024 3.49 AM IST

പരിമിതികൾ മറികടന്ന് വിസ്മയം തീർത്ത് കുരുന്നുകൾ ഭിന്നശേഷിക്കുട്ടികളുടെ സംഗമവേദിയായി ഉണർവ് 2022

Increase Font Size Decrease Font Size Print Page
sports

കൊച്ചി: പരിമിതികൾ മറികടന്ന് വിസ്മയം തീർത്ത് കുരുന്നുകൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിവിധ സ്‌പെഷ്യൽ സ്‌കൂളുകളിലെയും ബഡ്‌സ് സ്‌കൂളിലെയും കുട്ടികൾക്കായി ജില്ലാ സാമൂഹ്യ നീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഉണർവ് 2022 എന്ന പേരിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കൂളുകൾ, 34 സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ റണ്ണിംഗ് ലോംഗ് ജംപ്, സ്റ്റാൻഡിംഗ് ലോംഗ് ജംപ്, 25 മീറ്റർ, 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരങ്ങൾ, ബോൾ പാസിംഗ് തുടങ്ങിയ നടത്തി. കുട്ടികൾക്ക് ഇഷ്ടാനുസരണം കലാപ്രകടനങ്ങൾ നടത്താനും അവസരമുണ്ടായിരുന്നു. ഓരോ ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും അനുയോജ്യമായ രീതിയിലാണു മത്സരങ്ങൾ സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BHINNASESHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.