SignIn
Kerala Kaumudi Online
Friday, 20 September 2024 12.14 PM IST

ബഹ്റൈനിലെത്തുന്ന ആദ്യ ഇസ്രായേൽ പ്രസിഡന്റായി ഐസക് ഹെർസോഗ്; ചരിത്ര സന്ദർശനത്തിന് തുടക്കമായി

Increase Font Size Decrease Font Size Print Page
israeli-president

മനാമ: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ബഹ്റൈൻ സന്ദർശനത്തിന് തുടക്കമായി. ചരിത്രത്തിലാദ്യമായാണ് ഒരു ഇസ്രായേൽ രാഷ്ട്രത്തലവൻ ബഹ്റൈൻ ഔദ്യോഗികമായി സന്ദർശിക്കുന്നത്. ഇസ്രേയേലി പ്രധാനമന്ത്രി നഫ്കാലി ബെന്നറ്റിന്റെ മനാമ സന്ദർശനത്തിന് പിന്നാലെയാണ് ബഹ്റൈൻ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ച് ഇസ്രോയേലി പ്രസിഡന്റും ബഹ്റൈനിലെത്തിയത്.

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇസ്രായേലി രാഷ്ട്രത്തലവനെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്‍ദുല്‍ലത്തീഫ് അല്‍ സയാദിയും മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്‍ദി, ഇസ്രയേലിലെ ബഹ്റൈന്‍ അംബാസഡര്‍ ഖാലിദ് അല്‍ ജലഹ്‍മ, ബഹ്റൈനിലെ ഇസ്രയേല്‍ അംബാസഡര്‍ എയ്‍താന്‍ നാഥ് തുടങ്ങിയവരും നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി ബഹ്റൈന്‍ രാജാവ്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ഇസ്രായേലി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ സന്ദർശനത്തിന് പിന്നാലെ ഐസക് ഹെർഗോസ് യുഎഇയും സന്ദർശിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, ISRAEL, BEHRIN, MANAMA, PRESIDENT, VISIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.