കണ്ണൂർ:സാഹിത്യ അക്കാദമിയുടെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള ആദരവ് എം.ബാലൻ മാസ്റ്റർക്ക്. അമ്പത് വർഷത്തിലേറെ കാലം ഗ്രന്ഥശാലാ രംഗത്ത് നൽകിയ സേവനം പരിഗണിച്ചാണ് ആദരവ്. തൃശൂരിൽ നടക്കുന്ന ദേശീയ പുസ്തകോത്സവത്തിൽ 10ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരവ് നൽകും.
കണ്ണൂർ കീഴറ സ്വദേശിയായ ബാലൻ മാസ്റ്റർ കഴിഞ്ഞ പത്ത് വർഷക്കാലം ലൈബ്രറി കൗൺസിൽ കണ്ണൂർ താലുക്ക് സെക്രട്ടറിയാണ്. അതിന് മുന്നേ പത്ത് വർഷക്കാലം താലൂക്ക് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. സാക്ഷരാതാ രംഗത്തും ജനകീയാസൂത്രണ കാലത്തും റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചു. ഇപ്പോൾ എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പെഴ്സൺ ആണ്. ദീർഘകാലം കീഴറ വിജ്ഞാനപോഷിണി പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |