പെരിന്തൽമണ്ണ: ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂളിൽ നടന്ന മങ്കട ഉപജില്ല ഗാന്ധിദർശൻ കലോത്സവത്തിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.യു.പി. വിഭാഗത്തിൽ ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം, എം.എ.എം.യു.പി സ്കൂൾ വെള്ളില, എഫ്.യു.പി. സ്കൂൾ പരിയാപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം ഒന്നും സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം രണ്ടും ജി.എച്ച്.എസ്. മങ്കട മൂന്നും സ്ഥാനങ്ങൾ നേടി.പരിപാടിയുടെ ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം നിർവ്വഹിച്ചു. മങ്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജയൻ, ബി.പി.ഒ. സുരേഷ് , മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ, ഗാന്ധിദർശൻ ജില്ലാ കൺവീനർ കെ.നാരായണൻ, കെ.വി.കെ. ഹാഷിം തങ്ങൾ, കെ.എസ്.കെ.എം.യു.പി.എസ് പ്രധാനാദ്ധ്യാപിക എ.ആയിഷ, ഐ.കെ.ടി.എച്ച്.എസ് പ്രധാനാദ്ധ്യാപകൻ മധു കൃഷ്ണ, മങ്കട ഉപജില്ല ഗാന്ധിദർശൻ കൺവീനർ ആർ.ഷാജി, പി.ടി.എ.പ്രസിഡന്റ് അബ്ദുൾ ഗഫൂർ പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |