കോട്ട: രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളുടെയും സന്ദർശനം മൂലം സ്വന്തം വീട്ടിന് പുറത്ത് നിൽക്കാൻ നിർബന്ധിതയായി ഉടമസ്ഥ. ലാഡ്പൂര പഞ്ചായത്ത് വെെസ് പ്രസിഡന്റ് അശോക് മീണയുടെ അമ്മയ്ക്കാണ് ഈ ദയനീയ അനുഭവം ഉണ്ടായത്.
ഡിസംബർ ഏഴിനാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ കോട്ട ജില്ലയുടെ ലാഡ്പൂര ബ്ലോക്കിൽ പ്രവേശിക്കുന്നത്. വീട്ടിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ യുവതി പുറത്ത് കാത്തുനിൽക്കുന്നതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിഷയം ചർച്ചയായത്.
രാജസ്ഥാനിലെ പരിപാടിയുടെ രണ്ടാം ദിവസം കോട്ട ജില്ലയിലെ ലാഡ്പൂര പഞ്ചായത്ത് വെെസ് പ്രസിഡന്റ് അശോക് മീണയുടെ ഫാംഹൗസിൽ രാഹുലും ചില കോൺഗ്രസ് നേതാക്കളും 40 മിനിട്ട് വിശ്രമിക്കാൻ ചിലവഴിച്ചു. രാഹുൽ ഗാന്ധിയും സംഘവും അകത്തുണ്ടായിരുന്ന സമയത്ത് അശോക് മീണയുടെ അമ്മ ഊർമിള മീന പുറത്തേയ്ക്ക് പോയി.
തിരിച്ച് വീട്ടിൽ കയറാൻ ശ്രമിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ കടക്കാൻ അനുവദിച്ചില്ല. നേതാക്കൾ പുറത്ത് പോകും വരെ കാത്തുനിൽക്കാൻ അവരോട് ഉദ്യോഗസ്ഥർ പറഞ്ഞു. നേതാക്കൾ ഭക്ഷണം കഴിക്കുന്ന ടെറസിലേക്ക് നോക്കിക്കൊണ്ട് 40 മിനിട്ട് ഊർമിള മീണ ഫാംഹൗസിന്റെ മതിലിന് പുറത്ത് നിൽക്കാൻ നിർബന്ധിതയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |