SignIn
Kerala Kaumudi Online
Thursday, 19 September 2024 10.36 AM IST

അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

Increase Font Size Decrease Font Size Print Page
abu-haneef

ആലുവ: ക്രിസ്മസ്, ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലുവ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസാം നവഗാവ് ജില്ല റോവ്മാറി ഗ്രാമക്കാരനായ അബു ഹനിഫിനെയാണ് (27) എറണാകുളം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വില്പനയ്ക്കായി കൈവശംവെച്ചിരുന്ന മൂന്ന് കിലോഗ്രാമോളം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

അന്യസംസ്ഥാന തൊഴിലാളികൾക്കും ആലുവ പ്രദേശത്തെ വിദ്യാർത്ഥികൾക്കും വില്ക്കുന്നതിനായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ പി.എ. മാനുവൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, ടി.പി. ജെയിംസ്, കെ.കെ. മനോജ്, എക്‌സൈസ് ഡ്രൈവർ കെ.എ. ബദർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.