പയ്യോളി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മേലടി ലോക്കൽ അസോസിയേഷൻ സബ് ജില്ലയിലെ ഭവനരഹിതരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിക്ക് നിർമിച്ച വീട് ക്രിസ്മസ് ദിനത്തിൽ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് കുടുംബത്തിന് സമർപ്പിക്കും, കെ.മുരളീധരൻ എംപി മുഖ്യാതിഥിയാവും.
തിക്കോടി ഗ്രാമപഞ്ചായത്തിലെ കോടിക്കലിൽ നാല് സെൻറ് ഭൂമിയിൽ 8.50 ലക്ഷം രൂപ ചെലവിട്ടാണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്. വിഷൻ 2021 -26 ന്റെ ഭാഗമായി അദ്ധ്യാപകരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി 200 ഓളം സ്നേഹഭവനങ്ങളാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനത്തൊട്ടാകെ നിർമ്മിച്ചുവരുന്നത്.
പത്രസമ്മേളനത്തിൽ എ.ഇ.ഒ പി.വിനോദ്, സ്നേഹഭവനം ചെയർമാൻ സന്തോഷ് തിക്കോടി, മഹേഷ് എം, പി.ജ്യോതിശ്രീ , സുബീന, പി.ജി.രാജീവ്, ജിഷ.കെ.കെ, എ.കെ അബ്ദുൽ അസീസ്, പ്രവീൺ കാമ്പ്രം തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |