കീവ് : യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പോളണ്ടിലെത്തി പ്രസിഡന്റ് ആൻഡ്രെ ഡൂഡയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചത്തെ യു.എസ് സന്ദർശനം കഴിഞ്ഞ് മടങ്ങവെയാണ് സെലെൻസ്കി പോളണ്ടിലെത്തിയത്. കൂടിക്കാഴ്ചക്കിടെ ഈ വർഷത്തെ സംഭവവികാസങ്ങളും നയതന്ത്ര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തെന്ന് സെലെൻസ്കി പറഞ്ഞു. യുക്രെയിൻ ജനതയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്കി പോളണ്ടിന് നന്ദിയറിയിച്ചു. ഡൂഡയുമായി രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ സെലെൻസ്കി ഇന്നലെ കീവിൽ തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |