ദുബായ് : അടുത്തമാസം നടക്കുന്ന ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പ് പ്രൊഫഷണൽ കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അറിയിച്ച് ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസ. ഈ മാസം തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പൺ സാനിയയുടെ അവസാന ഗ്രാൻസ്ളാം ടൂർണമെന്റാവും. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ 36കാരിയായ സാനിയ കസാഖിസ്ഥാന്റെ അന്ന ഡാനിലിനയ്ക്കൊപ്പമാവും മത്സരിക്കുക. കഴിഞ്ഞ വർഷം യു.എസ് ഓപ്പണിലൂടെ കരിയർ അവസാനിപ്പിക്കാൻ സാനിയ തീരുമാനിച്ചിരുന്നെങ്കിലും പരിക്ക്മൂലം അന്ന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |