പോത്തൻകോട്: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മഹാകവി കുമാരനാശാന്റെ 99-ാം ചരമവാർഷിക ദിനാചരണം ഇന്ന് . ഉച്ചയ്ക്ക് മൂന്നിന് ദേശാഭിമാനി ഗോപിയുടെ അദ്ധ്യക്ഷതയിൽ കവി സമ്മേളനം കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആശാൻ കാവ്യ സംഗീതിക . വൈകിട്ട് നാലിന് ആശാൻ അനുസ്മരണ സമ്മേളനം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാൻ വി.ശശി എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ കവിയും നാടകകൃത്തും മുൻ എം.എൽ.എ.യുമായ പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്യും. പ്രൊഫ.വി.എൻ. മുരളി മുഖ്യപ്രഭാഷണംനടത്തും . വി.ജോയി എം.എൽ.എ, ടി.ആർ. ഹരി പ്രസാദ്, സുമ ഇടവിളാകം എന്നിവരും പങ്കെടുക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ്, ബി.വിമൽ കുമാർ, ഡോ.അജിൽ, രാജേന്ദ്രകുമാർ, ജില്ലാപഞ്ചായത്തംഗം എം.ജലീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |