കർണാൽ : ഹരിയാനയിലെ കർണാലിൽ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ 12 വയസുകാരന് പരിക്കേറ്റു. പരിക്കേറ്റ ബാലൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കൾ തന്റെ നായയെ തല്ലിക്കൊന്നെന്ന് ഉടമ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ രക്ഷിതാക്കളും ഉടമയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. ഇരു വിഭാഗവും പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
മുനക് ഗ്രാമവാസിയായ ഫൂൽ സിംഗെന്നയാളാണ് പിറ്റ്ബുൾ നായയുടെ ഉടമ. ഇതിന് മുൻപും നായ ആളുകളെ കടിച്ചിട്ടുണ്ട്. തുടർന്ന് നായയെ കെട്ടിയിടാൻ ഗ്രാമവാസികൾ പലതവണ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഫൂൽ സിംഗ് തയ്യാറായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് നായ പന്ത്രണ്ടുകാരനെ ആക്രമിച്ചത്. കുട്ടിയുടെ വീട്ടുകാർ വടികൊണ്ട് തല്ലി നായയെ കൊന്നെന്നാണ് ഫൂൽസിംഗിന്റെ പരാതി. എന്നാൽ കുട്ടിയുടെ കുടുംബം ഇത് നിഷേധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |