SignIn
Kerala Kaumudi Online
Saturday, 21 September 2024 5.25 AM IST

എസ് ഐയെ ഫോണിൽ വിളിച്ച്  വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച  എ എസ് ഐ ജയൻ  അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
kerala-police

തിരുവനന്തപുരം : സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐയെ ഫോണിൽ വധഭീഷണിമുഴക്കിയ സംഭവത്തിൽ സസ്‌പെൻഷനിലുള്ള എ എസ് ഐ അറസ്റ്റിൽ. സസ്‌പെൻഷനിലായ മംഗലപുരം സ്റ്റേഷനിലെ എ എസ് ഐ ജയന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ജാമ്യത്തിൽ വിട്ടു. മംഗലപുരം സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ എം സാജിദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു എന്നാണ് കേസ്. സാജിദ് കഴക്കൂട്ടം പോലീസിലാണ് പരാതി കൊടുത്തത്.

സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്ന് പറഞ്ഞാണ് ജയൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. നേരത്തെ രണ്ട് ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് എ എസ് ഐ ജയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASI JAYAN, JAYAN, MANGALAPURAM POLICE, SUSPENSION, KERALA POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.