SignIn
Kerala Kaumudi Online
Thursday, 19 September 2024 7.16 PM IST

80-ാം വയസിൽ ആകാശത്തിലൂടെ പറക്കുന്ന മുത്തശി; വൈറലായി ചെറുമകൾ പങ്കുവച്ച പാരാഗ്ലൈഡിംഗ് വീഡിയോ

Increase Font Size Decrease Font Size Print Page
she

സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നത് കൂടുതലും സ്ത്രീകളാണ്. എന്നാൽ പ്രായത്തിന്റെയോ മറ്റെന്തെങ്കിലും കാരണങ്ങളുടെയോ പേരിൽ ഇവ പരീക്ഷിക്കാൻ പല സ്ത്രീകളും തയ്യാറാകാറില്ല. എന്നാൽ 80-ാം വയസിൽ ആസ്വദിച്ച് പാരാഗ്ലൈഡിംഗ് ചെയ്യുന്ന ഒരു മുത്തശിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലീന മൊസസ് എന്ന യുവതിയാണ് തന്റെ മുത്തശിയുടെ പഴയ വീ‌ഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

A post shared by Celina Moses (@celinamoses)

'പ്രായം വെറും നമ്പർ മാത്രമാണ്. എന്റെ മുത്തശി അത് തെളിയിച്ചതാണ്. മുത്തശിക്ക് 80 വയസുള്ളപ്പോഴാണ് അവർ പാരാഗ്ലൈഡിംഗ് ചെയ്തത്. ഈ പഴയ വീഡിയോ എന്റെ ഫോണിലെ ഗ്യാലറിയിൽ കണ്ടപ്പോൾ ഷെയർ ചെയ്യാതിരിക്കാൻ തോന്നിയില്ല. മുത്തശി മരിച്ചിട്ട് ഇപ്പോൾ ഏഴ് വർഷമായി. '- വീഡിയോയ്ക്കൊപ്പം സെലീന കുറിച്ചു.

നാല് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധിപേർ വീഡിയോ ലൈക്ക് ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ശരിക്കും പ്രചോദനം നൽകുന്ന വീ‌ഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHE, 80 YR OLD, GRANDMOTHER, PARAGLIDING VIDEO, VIRAL VIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.