നടനും ഗായകനും സംഗീത സംവിധായകനുമായ പ്രേംജി അമരനും യുവഗായിക വിനൈതയും രഹസ്യ വിവാഹിതരായി എന്ന് റിപ്പോർട്ട്. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രേംജിയെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവച്ച് റീ യൂണിറ്റഡ് വിത്ത് പുരുഷൻ എന്നാണ് വിനൈത നൽകിയ അടിക്കുറിപ്പ്. ഗായകനും സംഗീത സംവിധായകനും നടനുമായ ഗംഗൈ അമരന്റെ മകനായ പ്രേംജി അമരന് 43 വയസാണ്. പ്രേംജിയുടെ ആദ്യം വിവാഹമാണ്. തന്റെ വിവാഹത്തെക്കുറിച്ച് പ്രേംജി അടുത്തിടെ സൂചനകൾ നൽകിയിരുന്നു. സഹോദരനും സംവിധായകനുമായ വെങ്കട് പ്രഭുവിന്റെ എല്ലാ ചിത്രങ്ങളിലും ഹാസ്യ നടനായാണ് പ്രേംജി അമരൻ അഭിനയിച്ചത്. മങ്കാത്ത, മാനാട്, ഗോവ, പ്രിൻസ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.കാതൽ സെയ്വേൽ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ തമിഴരുടെ മനം കവർന്ന ഗായികയാണ് 33 കാരിയായ വിനൈത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |