കുളനട : മകര സംക്രമദിനത്തിൽ അയ്യപ്പന് ചാർത്തിയ തിരുവാഭരണങ്ങളുമായുള്ള മടക്കഘോഷയാത്രയെ 101 ദീപം തെളിച്ചു കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല സ്വീകരിച്ചു. ജീവകാരുണ്യനിധി കൺവീനർ പി.ജെ.റോഷൻ, ടി.ജി.അജി, ഷിബു ജോർജ് എന്നിവർ തിരുവാഭരണ പേടകങ്ങളിൽ ഹാരമണിയിച്ചു.
സ്വീകരണ സമിതി കൺവീനർ സജി വർഗീസ്, വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ്, വൈസ് പ്രസിഡന്റ് പി.എം.സാമുവൽ, നിർവാഹക സമിതി അംഗങ്ങളായ ചിത്തിര സി.ചന്ദ്രൻ, റിട്ട. ഡിവൈ.എസ്.പി എൻ.ടി.ആനന്ദൻ, റോയ് മോൻ തോമസ് എന്നിവരോടൊപ്പം വായനശാല പ്രവർത്തകരും പങ്കാളികളായി.
കഴിഞ്ഞ 26 വർഷമായി ശബരിമല തീർത്ഥാടകർക്ക് പുതുവാക്കൽ വായനശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വായനശാല വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്.
ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്ത ജീവകാരുണ്യ നിധിയിൽ നിന്ന് ഇതുവരെ പന്ത്രണ്ടു ലക്ഷത്തിലധികം രൂപ അശരണർക്കായി നൽകിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |