അടൂർ : പെരിങ്ങനാട് ചെറുപുഞ്ച കൂട്ടുങ്ങൽ ദേവീക്ഷേത്രത്തിലെ രേവതി മഹോത്സവം 25, 26, 27 തീയതികളിൽ നടക്കും. 25ന് രാവിലെ 6 ന് ഗണപതിഹോമം, 8 മുതൽ ദേവീഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം, വൈകിട്ട് 7ന് കളമെഴുത്തും പാട്ടും, 7.30ന് എഴുന്നെള്ളത്ത്, 26ന് രാവിലെ 8 മുതൽ ദേവീ ഭാഗവതപാരായണം, വൈകിട്ട് 7ന് എഴുന്നെള്ളത്ത്, 7.30 മുതൽ ഹരിപ്പാട് രാധേയം ഭജൻസിന്റെ നാമജപലഹരി, 27ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, 7 മുതൽ രേവതി പൊങ്കാല, 8.30 മുതൽ പഞ്ചഗവ്യ നവക കലശാഭിഷേകം, നൂറും പാലും, 12.30ന് തിരുനാൾസദ്യ, 7ന് എഴുന്നെള്ളത്ത്, 8 മുതൽ ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |