കരുനാഗപ്പള്ളി : ക്രമാതീതമായി വർദ്ധിച്ച് വരുന്ന റോഡപകടങ്ങളിൽ നിന്ന് ഭാവി തലമുറയെ സംരക്ഷിക്കുവാൻ റോഡ് സുരക്ഷാ നിയമങ്ങൾ പഠന വിഷയമാക്കണമെന്ന് കരുനാഗപ്പള്ളി ജോയിന്റ് ആർ. ടി.ഒ അനിൽകുമാർ പറഞ്ഞു. വിദ്യാർത്ഥികളെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്കൂളിലേക്ക് ഒരു സുരക്ഷാപാത എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുതിയകാവ് സംസ്കൃത യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ വാഹനാപകടങ്ങളിലേക്ക് നയിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ രക്ഷകർത്താക്കൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എം.സി ചെയർമാൻ കെ.എസ്.പുരം സുധീർ അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, ഗ്രാമപഞ്ചായത്തംഗം സ്നേഹലത,പ്രിൻസിപ്പൽ അബ്ദുൽ സത്താർ, ജയകുമാർ, സയന്റിസ്റ്റ് സുബിൻ, ക്യാമ്പ് കോ- ഓഡിനേറ്റർ ഹാഷിക്ക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |