കുവൈത്ത് സിറ്റി : കുവൈത്തിന്റെ വികസനത്തിനും നവോത്ഥാനത്തിനും രാജ്യത്തെ പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ ഗണ്യമായ സംഭാവനകൾ നൽകി വരുന്നതായി കുവൈത്ത് വിദേശകാര്യ ഉപമന്ത്രി, മൻസൂർ അൽ-ഒതൈബി . സർക്കാർ, സ്വകാര്യ മേഖലകളിലും ഇന്ത്യക്കാരുടെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ എംബസിയിൽ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രശംസിച്ച അദ്ദേഹം ഉഭയ കക്ഷി ബന്ധങ്ങൾ നില നിർത്തുന്നതിന്റെയും വികസിപ്പിക്കുന്നത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു.ഇന്ത്യൻ വിപണിയിൽ പല മേഖലകളിലും നിക്ഷേപം നടത്താൻ മുന്നോട്ട് വന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് നിരവധി വികസന പദ്ധതികൾക്കും കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ധനസഹായം നൽകി വരുന്നതായും അദ്ദേഹം പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |