SignIn
Kerala Kaumudi Online
Thursday, 19 September 2024 11.48 PM IST

അഞ്ച് മിനിറ്റിൽ ഫുൾചാ‌ർജ് ; 25 വർഷം വരെ നിലനിൽക്കുന്ന ബാറ്ററി, വിപണി കീഴടക്കാനൊരുങ്ങുന്ന പുത്തൻ ഇ ബൈക്ക്| കൂടുതലറിയാം

Increase Font Size Decrease Font Size Print Page
ebike

പെട്രോൾ-ഡീസൽ വിലയിലെ വർദ്ധനവ് മൂലം ചെലവുകുറഞ്ഞ ഗതാഗതത്തിനായി ഇന്ന് പലരും ഇലക്ട്രിക് വാഹനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. വായു മലിനീകരണം വലിയൊരു പ്രശ്നമായ കാലഘട്ടത്തിൽ ഇതിന്റെ ആക്കം കുറയ്ക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തിന് സർക്കാരും പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിന്റ ഫലമായി ഇന്ന് നിരത്തിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളും വലിയ തോതിൽ കണ്ടുവരുന്നുണ്ട്.

എന്നാൽ വിപണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന പോരായ്മ ഉയർന്ന വിലയും ചാർജിംഗിനായി വേണ്ടി വരുന്ന സമയനഷ്ടവുമാണ്. ഇതിൽ ആദ്യത്തെ പോരായ്മയായ ഉയർന്ന വില കാരണം പലരും ഇലക്ട്രിക് കാറുകൾ ഒഴിവാക്കി ഇരുചക്ര വാഹനങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. അപ്പോഴും ചാർജിംഗ് സമയമെന്ന പ്രശ്നം നിലനിൽക്കുന്നു. പെട്രോൾ ഇന്ധനമായ ഇരുചക്ര വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ മിനുറ്റുകൾ മാത്രമാണ് വേണ്ടത്. എന്നാൽ ഇ സ്കൂട്ടറുകൾക്കടക്കം മണിക്കൂറുകൾ ചാർജ് ചെയ്താലാണ് ബാറ്ററി ഫുൾ കപ്പാസിറ്റിയിലെത്തുന്നത്.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് കേരളത്തിന്റെ സ്വന്തം ഇ- വെഹിക്കിൾ ബ്രാൻഡായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പറേഷന്‍ പുതിയ ഇ-സ്കൂട്ടർ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് മുതൽ പത്ത് മിനിറ്റ് കൊണ്ട് പൂർണമായും ചാർജ് ചെയ്യാവുന്ന മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏത് ഡിസി ചാർജർ ഉപയോഗിച്ചും ഈ സമയത്തിനുള്ളിൽ വാഹനം ചാർജ് ചെയ്യാവുന്നതാണ്. വീടുകളിൽ ഉപയോഗിക്കുന്ന 230 വാട്ട് ചാർജ് ഉപയോഗിച്ചാൽ ഒരു മണിക്കൂറിലും ചാർജിംഗ് പൂർത്തിയാക്കാം.

ഇലക്ട്രിക് വാഹനങ്ങളുടെ വില വർദ്ധനവിന് കാരണമായ ബാറ്ററികളുടെ കാര്യത്തിലും ഹിന്ദുസ്ഥാൻ ഇ.വി മോട്ടോഴ്സ് കോർപറേഷൻ ഒരു പടി മുന്നിലാണ്. ഇതിനായി അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്. സാധാരണ ഈ സ്കൂട്ടറുകൾക്ക് രണ്ട് മുതൽ മൂന്ന് വർഷത്തെ കാലാവധി പറയുമ്പോൾ 15 മുതൽ 25 വർഷം വരെ ബാറ്ററിയുടെ ആയുസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

•ലാൻഡ് ഇ ഹോഴ്സ്

കമ്പനിയുടെ ഇസഡ് സീരിസിൽപ്പെടുന്ന ഇ-ബൈക്കാണ് ലാൻഡ് ഇഹോഴ്സ്.

200 കി.ഗ്രാം വരെ പരമാവധി ലോഡിംഗ് കപ്പാസിറ്റി

നോർമൽ മോഡിൽ 80 കി.മീ വരെ വേഗത

സ്പോർട്സ് മോഡിൽ 100-120 കി.മീ വേഗത

ഒറ്റത്തവണ ചാർജിൽ 75-100 കി.മീ വരെ സഞ്ചരിക്കാം

•ലാൻഡ് ഇ ജെറ്റ്

കമ്പനിയുടെ ഇസഡ് സീരിസിൽപ്പെടുന്ന ഇ-സ്കൂട്ടറാണ് ലാൻഡ് ഇ ജെറ്റ്

200കി.ഗ്രാം വരെ പരമാവധി ലോഡിംഗ് കപ്പാസിറ്റി

75 കി.മീ വരെ വേഗത

ഒറ്റത്തവണ ചാർജിൽ 75-100 കി.മീ വരെ സഞ്ചരിക്കാം

•ലാൻഡ് ഇ റൈഡർ

കമ്പനിയുടെ ബി സീരിസിൽപ്പെടുന്ന ഇ-സ്കൂട്ടറാണ് ലാൻഡ് ഇ റൈഡർ

175 കി.ഗ്രാം വരെ പരമാവധി ലോഡിംഗ് കപ്പാസിറ്റി

45 കി.മീ വരെ വേഗത

ഒറ്റത്തവണ ചാർജിൽ 100 കി.മീ വരെ സഞ്ചരിക്കാം

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് www.hindustanevmotors.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO, AUTONEWS, LIFESTYLE, EBIKE, ESCOOTER, NEW, COMPANY, BATTERY, CHARGE, LONG, LAST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.