SignIn
Kerala Kaumudi Online
Thursday, 19 September 2024 4.55 AM IST

മാറ്റിവച്ച ഭിന്നശേഷി ഒഴിവുകൾ നികത്താൻ പി.എസ്.സി

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ നികത്താൻ കഴിയാത്ത ഭിന്നശേഷി ഒഴിവുകൾക്കായി റാങ്ക്ലിസ്റ്റ് റദ്ദായി ആറുമാസത്തിനകം വിജ്ഞാപനമിറക്കാൻ പി.എസ്.സി കമ്മിഷൻ യോഗം തീരുമാനിച്ചു. വിജ്ഞാപനത്തിൽ പൊതു ഒഴിവുകളോടൊപ്പം മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളുടെ വിശദാംശവും ഉൾപ്പെടുത്തും. അർഹരായ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ പുനർ വിജ്ഞാപനത്തിലും ലഭിക്കാതെ വന്നാൽ ആ ഒഴിവുകൾ നിയമപ്രകാരം പൊതുവിഭാഗത്തിൽ നിന്നു നികത്താനും തീരുമാനിച്ചു.

അഭിമുഖം നടത്തും

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് - രണ്ടാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 509/2022), ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 421/2022), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 454/2022) തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്‌ട്രേറ്റർ (ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ) (കാറ്റഗറി നമ്പർ 295/2021),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്‌ട്രേറ്റർ (ഇൻസ്ട്രുമെന്റ് ടെക്‌നോളജി) (കാറ്റഗറി നമ്പർ 296/2021),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളേജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇൻഫർമേഷൻ ടെക്‌നോളജി) (കാറ്റഗറി നമ്പർ 193/2020),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളേജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (കമ്പ്യൂട്ടർ എൻജിനിയറിംഗ്) (കാറ്റഗറി നമ്പർ 194/2020),പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 506/2021),തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 659/2021),കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) - ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 267/2020),കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ജനറൽ) (കാറ്റഗറി നമ്പർ 7/2021),കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ്, (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 38/2020, 309/2018) തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.