തിരുവനന്തപുരം: കേരളസർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി കൊവിഡ് സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 3വരെ അപേക്ഷിക്കാം.
ഫെബ്രുവരി 21ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്സി ഇലക്ട്രോണിക്സ്, ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (മേഴ്സിചാൻസ് 2010,2011,2012 അഡ്മിഷൻ) നവംബർ2022 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ(ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 10,13തീയതികളിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10മുതൽ നടത്തും.
കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ വിഭാഗം (സി.എ.സി.ഇ.ഇ.) ഗവ. കെ.എൻ.എം ആർട്സ് ആന്റ് സയൻസ് കോളേജിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്സി-6 മാസം) കോഴ്സിന്റെ അപേക്ഷാ ഫോം കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്റെ ഓഫീസിൽ നിന്നും ലഭിക്കും. 13ന് വൈകിട്ട് 4വരെ അപേക്ഷ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |