ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേറ്റതായാണ് ധൻബാദ് എസ്.എസ്.പി സഞ്ജീവ് കുമാർ അറിയിച്ചത്. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അഗ്നിബാധ ഇനിയും നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ധൻബാദിലെ ജോറഫടക് മേഖലയിൽ ആശിർവാദ് ടവറിനാണ് വൈകിട്ട് ആറ് മണിയോടെ തീപിടിച്ചത്. അഗ്നിബാധയ്‌ക്കുളള കാരണം കണ്ടെത്താനായിട്ടില്ല.
10 വനിതകളും മൂന്ന് കുട്ടികളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതായും വേണ്ട മെഡിക്കൽ സഹായം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |