തിരുവനന്തപുരം: മദ്ധ്യനിരയിലെ കാശ്മീരി കരുത്ത് ഡാനിഷ് ഫാറൂഖിനെ ബംഗളുരു എഫ്.സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടത്തിൽ എത്തിച്ചു. ഇന്ത്യൻ ദേശീയ ടീം അംഗമായ ഫാറൂഖ് മൂന്നര വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചത്. 26 കാരനായ ഫാറൂഖ് റിയൽ കശ്മീരിൽ നിന്ന് 2021-ലാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിനായി 27 മത്സരങ്ങൾ കളിച്ച ഫാറൂഖ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേപോലെ മികവ് പുലർത്തുന്ന താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |