ന്യൂഡൽഹി: രാജ്യത്തെ ഇടത്തരം വരുമാനമാർക്ക് ആശ്വാസമായി കേന്ദ്രബഡ്‌ജറ്റിൽ ആദായനികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായാണ് പരിധി ഉയർത്തിയത്. എന്നാൽ പുതിയ സ്കീമിന് മാത്രമാണ് ഈ ഇളവ് ബാധകമാവുക. നിലവിലുള്ളവർ മൂന്ന് ലക്ഷം വരെയാണ് ഇളവ് ലഭിക്കുക.
പുതിയ സ്ളാബ് നിരക്ക് ഇങ്ങനെ-
0-3 ലക്ഷം- നികുതിയില്ല
3-6 ലക്ഷം- അഞ്ച് ശതമാനം
6-9 ലക്ഷം- 10 ശതമാനം
9-12 ലക്ഷം- 12 ശതമാനം
12-15 ലക്ഷം- 15 ശതമാനം
15 ലക്ഷത്തിന് മുകളിൽ 30 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |