വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയറിലെ റെഹൊബോത് ബീച്ചിലെ വസതിയിൽ വീണ്ടും എഫ്.ബി.ഐ റെയ്ഡ്. ഇത് മൂന്നാം തവണയാണ് ഇവിടെ എഫ്.ബി.ഐ റെയ്ഡ് നടത്തുന്നത്. വൈസ് പ്രസിഡന്റായിരിക്കെയുള്ള ചില രഹസ്യ ഫയലുകൾ നേരത്തെ ബൈഡന്റെ വാഷിംഗ്ടണിലെ മുൻ ഓഫീസിലും വിൽമിംഗ്ടണിലെ വസതിയിലും കണ്ടെത്തിയിരുന്നു. ഫയലുകൾ കൈകാര്യം ചെയ്തതിൽ ബൈഡൻ വീഴ്ച വരുത്തിയോ എന്ന അന്വേഷണം നടക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ റെയ്ഡ് നടന്നത്. അതേ സമയം, റെയ്ഡ് മുൻകൂട്ടി അറിയിച്ചതാണെന്നും പ്രസിഡന്റിന്റെ പൂർണ പിന്തുണയോടെ ഉള്ളതാണെന്നും ബൈഡന്റെ വക്താക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |