മോസ്കോ : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഈ മാസം റഷ്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ക്ഷണ പ്രകാരമാണ് ഷീയുടെ സന്ദർശനം. ഈ മാസം 24ന് യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു വർഷം തികയാനിരിക്കെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഷീയുടെ സന്ദർശനം റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല. സന്ദർശന തീയതി സംബന്ധിച്ചും വ്യക്തതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |