EDITOR'S CHOICE
 
പീലി ചന്തം ... വേനൽ മഴയ്ക്കായ് കാർമേഘം ഇരുണ്ടപ്പോൾ തേങ്ങോലയിലേക്ക് ചേക്കേറിയ ആൺ മയിൽ പീലി വിടർത്താൻ ഒരുങ്ങുന്നു പാലക്കാട് തൃപ്പാളൂരിൽ നിന്നുള്ള ദൃശ്യം .
 
ഗ്യാസ് വില കയറ്റത്തിനും ,ലഭ്യതകുറവിനുമെതിരെ ഐ.എൻ.ടി.യു.സി പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
 
കൊച്ചി മെട്രൊയുടെ നടുവിലെ പൂന്തോട്ടത്തിൽ ഇര തേടിയെത്തിയ കൊക്ക്
 
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
 
വേനൽ മഴ പെയ്തതോടെ ഒന്നാം വിളയ്ക്കായുള്ള ആരംഭത്തിലാണ് കർഷകർ പാലക്കാട് പൈറ്റാംകുന്ന് ഭാഗത്ത് കൃഷിക്കായി ഉഴുത് മറിച്ച് പാക്കപ്പെടുത്തുന്നു. കര്‍ഷകന്‍.കൃഷി നഷ്ടവും നെല്ലുവില കൃത്യമായികിട്ടാത്തതുമെല്ലാം സഹിച്ചിട്ടാണങ്കിലും വീണ്ടും കൃഷിക്കാരുങ്ങുകയാണ് കര്‍ഷകര്‍.
 
വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് മുതലക്കുളത്ത് സതീശൻ അനുകൂലികൾ നടത്തിയ പ്രകടനം.
 
വി.ഡി സതീശൻ മുഖ്യമന്ത്രിയാവണമെന്ന് ആശംസിച്ച് സതീശൻ അനുകൂലികൾ കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
 
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപത്തെ വേസ്റ്റ് ടു വണ്ടർ പാർക്ക്
 
നടനശോഭയിൽ... ഭരതനാട്യം കഥക് നർത്തകിയും നൃത്ത സംവിധായികയുമായ ദീപാകർത്ത തയ്യാറാക്കി ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറിയ വരം ശക്തി നൃത്തനാടകത്തിൽ നിന്ന്.
 
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
 
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
 
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറിയപ്പോൾ.
 
മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര.
 
അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന പ്രദക്ഷിണം
 
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ട്
 
കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയം ഡി.സി കിഴക്കെമുറി ഇടം ആർട്ട് ഗാലറിയിൽ നടന്ന ചിത്രകാരിയും പത്രപ്രവർത്തകയുമായ പ്രസന്ന ഗ്രീസില്ലോണിന്റെ ചിത്രപ്രദർശനം മുൻ എം.പി കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
 
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
 
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
 
ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .
 
അന്നമുണ്ണാൻ അഴുക്കിലും... രാത്രി നേരം മാൻ ഹോളിലെ അഴുക്കുവെള്ളത്തിൽ നിന്ന് കേബിൾ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
 
.മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിലേക്ക് വിദ്യാർത്ഥിനിയുമായി ഉച്ചക്ക് 1.15ന് എത്തിയ രക്ഷിതാവ് സമയം നോക്കുന്നു.ഒന്നര വരെയാരുന്നു പ്രവേശന സമയം
 
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
 
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
 
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
 
പറന്ന്... തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ആൾ സ്റ്റെൽ മാർഷൽ ആർട്ട്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
 
പവർ കിക്ക്‌... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന അമേച്വർ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
 
ഭാരം നിസ്സാരം... കോട്ടയത്ത് നടന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 120 കിലോഗ്രാം ജൂനിയർ ആൺകുട്ടികളുടെ ഡെഡ് ലിഫ്റ്റിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തിയ (മുന്നൂറ്റി രണ്ടര കിലോ) തൃശ്ശൂർ സി.എം.എസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ വാസുദേവ് മേനോൻ
 
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
 
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
 
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
 
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
 
ശബള വർദ്ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയ്ക്ക് മുൻപിൽ കഴിഞ്ഞ 45 ദിവസമായി സമരം നടത്തുന് നേഴ്സുമാർ വേനൽ ചൂട് കാരണം കൂട നിവർത്തിവച്ച് പ്രതിക്ഷേധിക്കുന്നു
 
ചാലക്കുടി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരളയുടെ ( ഐ.എച്ച്.കെ) മാദ്ധ്യമ പുരസ്കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ നിയുക്ത എം.എൽ.എ സനീഷ്കുമാർ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുന്നു
 
ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ്.
 
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
 
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള  അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു
 
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ ഒടിഞ്ഞ് വീണ വൈദ്യുത പോസ്റ്റുകൾ
 
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ കടപുഴകി വീണ വൈദ്യുത പോസ്റ്റുകളും മരങ്ങളും
 
അവസാന യാത്രയയപ്പിൽ ...വാഹനാപകടത്തിൽ മരണപ്പെട്ട നടൻ സന്തോഷ് കെ.നായരുടെ മൃതശരീരം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ടുവന്നപ്പോൾ കർമ്മങ്ങൾ ചെയ്യുന്ന മകൾ ഡോ.രാജശ്രീ
  TRENDING THIS WEEK
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകി ആഹ്ലാദം പങ്കിടുന്നു.ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ മുറിക്കുന്നതിനായി " പത്ത് വർഷത്തെ യു .ഡി .എഫ് പ്രവർത്തകരുടെ പോരാട്ട വിജയം " എന്നെഴുതിയ ത്രിവർണ്ണ നിറത്തിലുള്ള വലിയ കേക്ക് കൊണ്ട് വന്നപ്പോൾ.രമേശ് ചെന്നിത്തല ,അടൂർ പ്രകാശ് എം .പി ,കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരോടൊത്ത് ഫലം വീക്ഷിക്കുന്നതിനിടെ സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ ,ഡോ .ശശി തരൂർ എം .പി ,രമേശ് ചെന്നിത്തല എന്നിവരുടെ തലയ്ക്ക് മുകളിലൂടെ കസേര എടുത്തു കൊടുക്കുന്ന പ്രവർത്തകർ
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് കേക്ക് മുറിച്ച ശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം കൈ ചേർത്ത് പിടിച്ച് ആഹ്ലാദം പങ്കിടുന്ന ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു.കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് വി.ഡി.സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന രമേശ് ചെന്നിത്തല
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com