SignIn
Kerala Kaumudi Online
Saturday, 16 May 2026 5.48 AM IST

അധികാരമേറ്റതിന് പിന്നാലെ വിജയ്‌യുടെ ടി വി കെയ്ക്ക് ആദ്യ തിരിച്ചടി, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

vijay

ചെന്നൈ: തമിഴ്നാട്ടിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ വിജയ്‌യുടെ ടി വി കെയ്ക്ക് ആദ്യത്തെ തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരു വോട്ടിന് വിജയിച്ച ടി വി കെയുടെ തിരുപ്പത്തൂർ എം എൽ എ ശ്രീനിവാസ സേതുപതി വിശ്വാസ വോട്ടെടുപ്പിലടക്കം സഭാ നടപടികളിൽ പങ്കെടുക്കരുതെന്നാണ് കോടതി നിർദ്ദേശം. ഡി എം കെയുടെ ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരേ പേരുളള രണ്ട് മണ്ഡലത്തിലെ പോസ്റ്റൽ വോട്ട് മാറിയെന്നും അതാണ് ടി വി കെ സ്ഥാനാർത്ഥിയുടെ വിജയത്തിന് കാരണമെന്നാണ് ഡി എം കെ ഹർജിയിൽ ആരോപിച്ചിരുന്നത്.

തമിഴ്നാട്ടിൽ തിരുപ്പത്തൂർ എന്ന പേരിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഒന്ന് ശിവഗംഗ ജില്ലയിലും. മറ്റൊന്ന് തിരുപ്പത്തൂർ ജില്ലയിലും. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരാണ് ഒരു വോട്ടിന് ശ്രീനിവാസ സേതുപതി വിജയിച്ചത്. സഹകരണവകുപ്പ് മന്ത്രിയായിരുന്ന പെരിയ കറുപ്പനായിരുന്നു ഇവിടെ ഡി എം കെ സ്ഥാനാർത്ഥി തിരുപ്പത്തൂർ ജില്ലയിലെ മണ്ഡലത്തിലേക്ക് എത്തിയ പോസ്റ്റൽ ബാലറ്റുകളിൽ ഒന്ന് ശിവഗംഗ ജില്ലയിലേക്കുള്ളതായിരുന്നു.

ഇത് തിരിച്ച് യഥാർത്ഥ സ്ഥലത്തേക്ക് അയയ്ക്കുന്നതിന് പകരം റിട്ടേണിംഗ് ഓഫീസർ അസാധുവായി കണക്കാക്കി മാറ്റിവയ്ക്കുകയായിരുന്നു. ഇതുകൂടി എണ്ണിയിരുന്നുവെങ്കിൽ രണ്ട് സ്ഥാനാർത്ഥിക്കും ഒരേവോട്ട് ലഭിച്ചേനെ എന്നാണ് ഹർജിയിൽ ഡി എം കെ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും വോട്ടെണ്ണിക്കഴിഞ്ഞതിനാൽ തിരഞ്ഞെടുപ്പ് ഹർജിയായി കോടതിയെ സമീപിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TVK, VIJAY, THAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360