SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.57 PM IST

ചേർത്തലയിൽ യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Increase Font Size Decrease Font Size Print Page
police

ആലപ്പുഴ: നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ആലപ്പുഴ ചേർത്തല ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 9.50ഓടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ കടക്കരപ്പിള്ളി സ്വദേശി ആരതിക്ക് (32) ഗുരുതരമായി പൊള്ളലേറ്റു.

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ആരതിയെ വഴിയിൽ തടഞ്ഞ് നിർത്തിയാണ് ഭർത്താവ് ശ്യാംജിത്ത് (42) പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ആരതി. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. നിലവിൽ പ്രകോപനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

TAGS: CASE DIARY, CHERTHALA, HOSPITAL, FIRE, ATTACK, WIFE AND HUSBAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY