SignIn
Kerala Kaumudi Online
Saturday, 23 May 2026 2.14 AM IST

മാതൃക അങ്കണവാടി പദ്ധതി ഉദ്ഘാടനം

3
പടം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാതൃക അംഗനവാടി പ്രൊജക്റ്റിൻ്റെ ജില്ലാ തല ഉദ്ഘാടനം രാജു അലക്സ് വിലങ്ങാട് നിർവഹിക്കുന്നു

വിലങ്ങാട്: ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാന സമിതിയുടെ മാതൃകാ അങ്കണവാടി പദ്ധതി "സ്നേഹ വർണം' ജില്ലാതല ഉദ്ഘാടനം വിലങ്ങാട് പാലൂർ അങ്കണവാടിയിൽ നടന്നു. വാണിമേൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു അലക്സ് ഉദ്ഘാടനം ചെയ്തു. ഐ.എ. പി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.രഞ്ജിത്ത്, ഡോ.എം വി ഹരിദാസ്, ഡോ.എം. പ്രേംരാജ് , ഡോ.എം.വി ഹഷിത, അങ്കണവാടി വർക്കർ സുനിത എന്നിവർ പ്രസംഗിച്ചു. പദ്ധതി കോ ഓർഡിനേറ്റർ ഡോ. പി.എം. സലീം വടകര സ്വാഗതം പറഞ്ഞു. അങ്കണവാടി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കിയാണ് ഐ.എ.പി മോഡൽ അങ്കണവാടി പ്രോജക്ട് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL