SignIn
Kerala Kaumudi Online
Saturday, 23 May 2026 2.14 AM IST

ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു

camp-
ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കുട്ടികളിൽ ആശയ വിനിമയ ശേഷിയും നേതൃഗുണവും വളർത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു രാമദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ദിവ്യ മുഖ്യാതിഥിയായി, എ. എസ്. ജോസ് , സി .ഡി .എസ് വൈസ് ചെയർപേഴ്സൺ വി. പി. ജമീല, അക്കൗണ്ടന്റ് ഷിഫാനത്ത് , ജയപ്രഭ തുടങ്ങിയവർ പങ്കെടുത്തു. കാരശ്ശേരി സി .ഡി. എസ് ബാലസഭ ആർ.പി വിജിഷ സന്തോഷ്, മുക്കം ബാലസഭ ആർ. പി പത്മിനി എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL