പട്ടാമ്പി: ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. ചാലിശ്ശേരി ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ ചടങ്ങ് കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി.ഗംഗാധരൻ, കെ.എം.ചന്ദ്രശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, പ്രദീപ് ചെറുവാശ്ശേരി, ഗോപിനാഥ് പാലഞ്ചേരി, വി.സേതുമാധവൻ, മുഹമ്മദ് മോനു, റോബർട്ട് തമ്പി, ജലീൽ നരിക്കാട്ടിൽ, എം.എം.അഹമ്മദുണ്ണി, സാബു പനയ്ക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
