SignIn
Kerala Kaumudi Online
Sunday, 10 May 2026 8.58 PM IST

@ മലബാറിലെ ട്രെയിൻ യാത്രാദുരിതം  യാത്രക്കാർ ചോദിക്കുന്നു കോയമ്പത്തൂർ ട്രെയിനുകൾ കോ​ഴി​ക്കോ​ട്ടേ​ക്കും നീട്ടിക്കൂടെ...

Increase Font Size Decrease Font Size Print Page
train
ട്രെയിൻ

  • രാവിലെയും വെെകിട്ടും കൂടുതൽ
  • പാസഞ്ചർ ട്രെയിനുകൾ വേണം

കോഴിക്കോട്: മലബാറിലെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ പാലക്കാട്, ഷൊർണൂർ വരെയെത്തുന്ന ട്രെയിനുകൾ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യം ശക്തം. കോയമ്പത്തൂർ റൂട്ടിലെ അഞ്ച് ട്രെയിനുകൾ മേട്ടുപ്പാളയത്തേക്ക് നീട്ടുന്ന സാഹചര്യത്തിലാണ് മലബാറിലെ യാത്രക്കാരും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഷൊർണൂരും പാലക്കാട്ടുമെത്തുന്ന ചില ട്രെയിനുകളെങ്കിലും കോഴിക്കോട്ടേക്ക് നീട്ടിയാൽ തിരക്ക് കുറയും. രാവിലെയും വൈകിട്ടുമാണ് കൂടുതൽ തിരക്ക്. രാവില 7.52ന് കോഴിക്കോട്ടെത്തുന്ന 16607 കണ്ണൂർ- കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിൽ പൂരത്തിരക്കാണ്. റദ്ദാക്കിയ കോഴിക്കോട് - തൃശൂർ പാസഞ്ചർ പുനരാരംഭിച്ചുമില്ല. വെകിട്ടത്തെ തിരക്ക് കുറയ്ക്കാനും പാസഞ്ചർ ട്രെയിനുകൾ വേണം. മേട്ടുപ്പാളയത്തേക്ക് നീട്ടാനുദ്ദേശിക്കുന്ന ഷൊർണൂർ- കോയമ്പത്തൂർ മെമു കോഴിക്കോട്ടേയ്ക്ക് നീട്ടിയാൽ മലബാറിന് ഇരട്ടി നേട്ടമുണ്ടാകും. മലബാറിൽ മെമു ട്രെയിനില്ലെന്ന പരാതിയും തീരും. കോഴിക്കോട്‌- ഷൊർണൂർ പാസഞ്ചറാണ് നമ്പർ മാറി ഷൊർണൂർ -കോയമ്പത്തൂർ ട്രെയിനായി ഓടുന്നത്. ഇതാണ് മേട്ടുപാളയത്തേക്ക് നീട്ടുന്ന പാസഞ്ചർ. കണ്ണൂർ- കോയമ്പത്തൂർ എക്സ്പ്രസിൽ ഇപ്പോൾ വൻ തിരക്കാണ്. ഇത് മേട്ടുപ്പാളയത്തേക്ക് നീട്ടുമ്പോൾ തിരക്ക് ഇരട്ടിയാകും. പാസഞ്ചർ ട്രെയിനുകളുടെ പല സ്റ്റോപ്പുകളും റദ്ദാക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാൻ എലത്തൂർ, വെസ്റ്റ് ഹിൽ, കല്ലായി, ഫറോക്ക് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


മേട്ടുപ്പാളയത്തേക്ക്

നീട്ടുന്ന ട്രെയിനുകൾ

മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി, ഷൊർണൂർ-കോയമ്പത്തൂർ മെമു, പാലക്കാട്-കോയമ്പത്തൂർ മെമു, ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ. കോയമ്പത്തൂരിലെ തിരക്ക് കുറയ്ക്കാൻ കണ്ണൂർ- കോയമ്പത്തൂർ ട്രെയിനുകൾ ആഗസ്റ്റിലാണ് മേട്ടുപ്പാളയത്തേക്ക് നീട്ടുക. . ഊട്ടിയിലേക്കുള്ള യാത്രക്കാർക്ക് ഇത് കൂടുതൽ പ്രയോജനപ്പെടും. ഒരു ട്രെയിൻ മേട്ടുപ്പാളയത്തേക്കും മറ്റുള്ളവ സേലം, ഈറോഡ്, പഴനി സ്റ്റേഷനുകളിലേക്കും നീട്ടിയാൽ കൂടുതൽ ഗുണമാകുമെന്ന് യാത്രക്കാർ പറയുന്നു. മംഗലാപുരം -കോയമ്പത്തൂർ ഇന്റർസിറ്റി സേലം വരെ നീട്ടിയാൽ ബംഗളൂരുവിലെ യാത്രക്കാർക്ക് സഹായകമാകും.

ട്രെയിനുകൾ നീട്ടുന്നത് കുറേക്കൂടി ആസൂത്രിതമാക്കണം. യാത്രാ പശ്നം പരിഹരിക്കാൻ പരമാവധി ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കണം.

എം.ഫിറോസ്, ഓർഗനെെസിംഗ് സെക്രട്ടറി,
മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോ.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL