SignIn
Kerala Kaumudi Online
Saturday, 16 May 2026 12.36 AM IST

പഹൽഗാം വാർഷിക ദിനം , ഭീകരതയ്‌ക്ക് മുന്നിൽ മുട്ടുമടക്കില്ല: മോദി

pahalgam

ന്യൂഡൽഹി: ഒരു തരത്തിലുമുള്ള ഭീകരതയ്‌ക്ക് മുന്നിലും ഇന്ത്യ മുട്ടുമടക്കില്ലെന്നും അവരുടെ ഹീന പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രക്‌തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് എക്‌സിൽ പങ്കിട്ട പോസ്റ്റിലാണ് പ്രഖ്യാപനം.

ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഒരു രാഷ്ട്രമെന്ന നിലയിൽ, ഞങ്ങൾ ഐക്യത്തോടെ നിൽക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന ദാരുണമായ പഹൽഗാം ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. അവരുടെ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കാൻ രാജ്യത്തിന് എന്നും പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.

വീരമൃത്യു വരിച്ചവരോടുള്ള ആദരമായി പഹൽഗാമിൽ സ്ഥാപിച്ച സ്‌മാരകത്തിലേക്ക് ഇന്നലെ സന്ദർശക പ്രവാഹമായിരുന്നു. 26 രക്ഷസാക്ഷികളുടെ പേര് കൊത്തിയ മാർബിൾ ഫലകമാണ് സ്‌മാരകത്തിലുള്ളത്. അവയ്‌ക്ക് മുകളിലായി രണ്ട് ദേശീയ പതാകകളും. വിവിധ സംഘട‌നകളുടെ നേതൃത്വത്തിൽ ദുഃഖാചാരണം സംഘടിപ്പിച്ചിരുന്നു. ജമ്മുകാശ്‌മീരിലെത്തിയ വിനോദ സഞ്ചാരികളും ആദരാഞ്ജലി അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PAHALGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360