SignIn
Kerala Kaumudi Online
Friday, 20 September 2024 10.25 PM IST

സന്തോഷ് ട്രോഫി സെമി ലൈനപ്പായി

Increase Font Size Decrease Font Size Print Page
santosh-trophy

സെമിഫൈനൽ മത്സരങ്ങൾ സൗദിയിൽ

ചരിത്രത്തിലാദ്യമായി മേഘാലയ സെമിയിൽ

ഭുവനേശ്വർ : ഒഡിഷയിൽ നടന്ന ഫൈനൽ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനൽ ലൈനപ്പായി.സൗദി അറേബ്യയിലെ റിയാദിലാണ് ഇക്കുറി ടൂർണമെന്റിന്റെ സെമിയും ഫൈനലും നടക്കുന്നത്. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിന് നടക്കുന്ന ആദ്യ സെമിഫൈനലിൽ സർവീസസ് കർണാടകയെയും പഞ്ചാബ് മേഘാലയയെയും നേരിടും. മാർച്ച് നാലിനാണ് ഫൈനൽ.

ചരിത്രത്തിലാദ്യമായാണ് മേഘാലയ സന്തോഷ്ട്രോഫിയുടെ സെമിയിലെത്തുന്നത്. ഗ്രൂപ്പ് ബി യിലെ നിർണായകമത്സരത്തിൽ ബംഗാളിനെ 2-1 ന് കീഴടക്കിയാണ് മേഘാലയ സെമി ഉറപ്പിച്ചത്. ഗ്രൂപ്പിൽനിന്ന് സര്‍വീസസ് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. അഞ്ച് കളിയിലായി സർവീസസ് 13 പോയിന്റും മേഘാലയ 10 പോയന്റുമാണ് നേടിയത്.

എ ഗ്രൂപ്പിൽ മത്സരിച്ച നിലവിലെ ചാമ്പ്യന്മാരായ കേരളം അവസാന മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി പുറത്തായിരുന്നു. സർവീസസിനോട് അവസാനമത്സരത്തിൽ 4-0ത്തിന് തോറ്റതോടെ റെയിൽവേയ്സ് പുറത്തായി.മുൻ ചാമ്പ്യന്മാരായ ബംഗാൾ ഫൈനൽ റൗണ്ടിൽ ഒറ്റമത്സരവും ജയിക്കാതെയാണ് പുറത്തായത്. മറ്റ് മുൻ ചാമ്പ്യന്മാരായ ഗോവയ്ക്കും മണിപ്പൂരിനും ഇക്കുറി സെമിയിലെത്താനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SANTOSH TROPHY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.