SignIn
Kerala Kaumudi Online
Sunday, 06 October 2024 6.43 PM IST

സി സി എല്ലിന് ഇനി 'അമ്മ' ഇല്ല, മോഹൻലാലും പിന്മാറി; താരങ്ങൾക്ക് സ്വന്തം നിലയിൽ കളിക്കാം

Increase Font Size Decrease Font Size Print Page
kerala-strikers

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സി സി എൽ) നിന്നും താരസംഘടനയായ അമ്മയും നടൻ മോഹൻലാലും പിന്മാറി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി സി എല്ലിന്റെ ഓ‌ർഗനൈസർ സ്ഥാനത്തുനിന്നാണ് അമ്മ പിന്മാറിയത്. സി സി എൽ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിന്മാറ്റത്തിന് കാരണം.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സി സി എല്ലിൽ മത്സരിക്കുന്ന കേരളത്തിൽ നിന്നുള്ള ടീമുമായി അമ്മയ്ക്ക് ബന്ധമില്ലെന്നും ഇടവേള ബാബു പറഞ്ഞു. താരങ്ങൾക്ക് സ്വന്തം നിലയിൽ സി സി എല്ലിൽ പങ്കെടുക്കാം. നേരത്തെ മലയാള താരങ്ങളുടെ സി സി എൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ നോൺപ്ളേയിംഗ് ക്യാപ്ടനായി പ്രഖ്യാപിച്ചത് മോഹൻലാലിനെയായിരുന്നു. ഇക്കാര്യത്തിലും സംഘടന വ്യക്തത വരുത്തുകയായിരുന്നു.മോഹൻലാലിന്റെയും അമ്മയുടെയും പേര് ഉപയോഗിക്കരുതെന്നും ഇടവേള ബാബു പറഞ്ഞു.

സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ളബാണ് കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരിൽ കളിക്കുന്നത്. നിലവിൽ തമിഴ് സിനിമാതാരം രാജ്‌കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്‌സൺ എന്നിവരാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥർ. കുഞ്ചാക്കോ ബോബനാണ് ക്യാപ്ടൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA STRIKERS, CCL, AMMA, MOHANLAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.