തിരുവനന്തപുരം: മലേഷ്യൻ എയർലൈൻസ് ബെർഹാദ് (എം.എ.ബി) ക്രൂ മാനേജ്മെന്റ് ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമായ ഐഫ്ളൈറ്റ് ക്രൂവിലേക്ക് മാറ്റുന്നതിനായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇത് ക്രൂ ട്രാക്കിംഗ് പ്രവർത്തനങ്ങളിൽ ഡാറ്റാ ഫ്ളോ സുഗമമാക്കാനും ജീവനക്കാരുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കാനും സഹായിക്കുമെന്ന് മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിലെ എയർലൈൻസ് സി.ഇ.ഒ അഹ്മ്മദ് ലുഖ്മാൻ മുഹമ്മദ് അസ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |