24 പേർക്ക് പരിക്ക്
കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഇളകൊള്ളൂർ പള്ളിപ്പടിക്ക് സമീപം കാറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പള്ളിയുടെ കമാനത്തിലേക്ക് പാഞ്ഞുകയറി. ഹോളോബ്രിക്സിനാൽ നിർമ്മിച്ച കൂറ്റൻ കമാനം ബസിന് മുകളിലേക്ക് ഇടിഞ്ഞുവീണു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 2ഓടെ ആയിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോന്നി ഭാഗത്തുനിന്ന് എത്തിയ സൈലോ കാറുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ഇളകൊള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ കഴിഞ്ഞ മാസം കൂദാശ കഴിഞ്ഞ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെയും മുന്നിലിരുന്ന യാത്രക്കാരെയും വളരെ പാടുപെട്ടാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജയകുമാറിനെയും (50) കാർ ഡ്രൈവർ ജോറോ ചൗധരിയെയും (39) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |