തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിൽ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു ഇന്ന് രാവിലെ ഇന്ധനം നൽകിയത്. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവച്ചതായാണ് വിവരം.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് പട്രോളിംഗിന് പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത അവസ്ഥയാണ്. പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ പലതും ഓടുന്നില്ല. അതിനിടെ സംസ്ഥാനത്ത് പൊലീസ് സേനയ്ക്കായി സർക്കാർ പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ലാഗ് ഒഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് ഫ്ലാഗ് ഒഫ് ചടങ്ങ് നടന്നത്. പൊലിസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യൽ യൂണിറ്റുകള്‍ എന്നിവടങ്ങളിലേക്കാണ് വാഹനങ്ങള്‍ നൽകുക. ഡിജിപിയും മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |