കാലിഫോർണിയ: പഞ്ചാബി നടൻ അമൻ ധലിവാളിനെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. യുഎസിൽ വച്ച് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ധലിവാളിന് ആക്രമണമുണ്ടായത്. ശരീരത്തിൽ നിരവധി കുത്തുകളേറ്റ ധലിവാളിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നീല ഹൂഡി ധരിച്ച അക്രമി ചെറിയ കോടാലി ഉപയോഗിച്ച് ധലിവാളിനെ ആക്രമിക്കുന്നതും അദ്ദേഹം വെള്ളത്തിനായി നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജിമ്മിലെ മറ്റുള്ളവർ അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ശരീരത്തിൽ കുത്തേറ്റ ഭാഗങ്ങളിൽ ബാന്റേജിട്ട ചിത്രങ്ങൾ ധലിവാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
Punjabi actor Arman Dhaliwal was critically attacked in America when he was exercising in the Planet Fitness gym. Arman Dhaliwal bravely subdued the attacker. pic.twitter.com/QXQDH3FI4j
— Gagandeep Singh (@Gagan4344) March 16, 2023
ഇക് കുടി പഞ്ചാബ് ദി, അജ് ദേ രഞ്ജേ തുടങ്ങിയ പഞ്ചാബി സിനിമകളിലൂടെ പ്രശസ്തനായ താരമാണ് അമൻ ധലിവാൾ. ജോധാ അക്ബർ, ബിഗ് ബ്രദർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൻ അഭിനയിച്ചിട്ടുണ്ട്. ഇഷ്ക് കാ രംഗ് സഫേദ്, പോറസ്, വിഘ്നഹർത്ത ഗണേഷ് തുടങ്ങിയ ടെലിവിഷൻ ഷോകളുടെയും ഭാഗമായിരുന്നു ധലിവാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |