മഞ്ചേരി: എട്ടിയോട്ട് അയ്യപ്പക്ഷേത്രത്തിൽ കവർച്ച നടത്തിയ യുവാവ് പിടിയിൽ.മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പെരുവൻകുഴിയിൽ അൻഷാദിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്താണ് പ്രതി പണം കവർന്നത്. പ്രതിയെ
തിങ്കളാഴ്ച മഞ്ചേരി ടൗണിൽ വച്ചാണ് എസ്.ഐ ആർ.പി സുജിത്ത് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒമ്പതിനാണ് സംഭവം നടന്നത്. എട്ടിയോട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം പിഴുതെടുത്ത് ഇരുപതിനായിരം രൂപയോളം കവർന്നുവെന്നാണ് കേസ്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് മോഷണ വിവരം ആദ്യമറിയുന്നത്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം എ അഷ്റഫ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |