ന്യൂഡൽഹി: ഇന്ത്യ വേദിയാകുന്ന ഈ വർഷത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ. 10 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
46 ദിവസങ്ങളിലായി 48 മത്സരങ്ങളാണ് ആകെയുള്ളത്.അഹമ്മദാബാദ് കൂടാതെ ബംഗളുരു, ചെന്നൈ, ഡൽഹി. ധർമ്മശാല, ഗോഹട്ടി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബയ് തുടങ്ങിയ സ്റ്റേഡിയങ്ങളാണ് വേദികളായി പരിഗണിക്കുന്നത്. ഏഴുവർഷത്തിനുശേഷമാണ് ഐ.സി.സിയുടെ ഒരു വലിയ ടൂർണമെന്റ് ഇന്ത്യയിലേക്ക് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |