തിരുവനന്തപുരം ജില്ലയിലെ ഗാന്ധിപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ പച്ച നിറമുള്ള പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവ സുരേഷിന് കോൾ എത്തി. തന്നെ സ്കൂളിൽ ഹിന്ദി പഠിപ്പിച്ച ടീച്ചറുടെ വീടാണെന്ന് അവിടെ എത്തിയപ്പോൾ ആണ് വാവയ്ക്ക് മനസിലായത്.
വീടിനോട് ചേർന്ന് വലിയ കിളിക്കൂട്, അതിനടുത്തായി വലിയ ചെടിയുടെ മുകളിൽ പച്ചില പാമ്പ്. അതിനടുത്ത് വാവ എത്തിയതും കുതിച്ച് ചാടി, വാവ സുരേഷിന്റെ വിരലിൽ കടിച്ചു എന്നിട്ടും അതിന്റെ ദേഷ്യം തീർന്നില്ല.നല്ല ചൂട് ആയതിനാൽ പച്ച പാമ്പിന് അദ്ദേഹം വെള്ളം നൽകി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |