പാരീസ്: ക്യാപ്ടനായ ആദ്യ മത്സരത്തിൽ തന്നെ ഫ്രാൻസിനെ ഗംഭീര ജയത്തിലേക്ക് മുന്നിൽ നിന്ന് നയിച്ച് കെയ്ലിയൻ എംബാപ്പെ. എംബാപ്പെയുടെ നേതൃത്വത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ഫ്രഞ്ച് ടീം യൂറോ യോഗ്യതാ പോരാട്ടത്തിൽ നെതർലൻഡ്സിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് കീഴടക്കിയത്. 2 ഗോളും ഒരു അസിസ്റ്റുമായി എംബാപ്പെ വീരനായകനായി. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എംബാപ്പെയുടെ ഇരട്ടഗോളുകൾ കൂടാതെ അന്റോയിൻ ഗ്രീസ്മാൻ, ഉപമെക്കാനൊ എന്നിവരും ഫ്രാൻസിനായി സ്കോർ ചെയ്തു.
ഹാട്രിക്ക് തിളക്കത്തിൽ ലൂകാകു
ഗ്രൂപ്പ് എഫിൽ ഹാട്രിക്ക് ഗോളുമായി തിളങ്ങിയ റൊമേലു ലൂകാകുവിന്റെ മികവിൽ ബൽജിയം 3-0ത്തിന് സ്വീഡനെ കീഴടക്കി. 35, 49, 82 മിനിറ്റുകളിലാണ് ലൂകാകു ഗോളടിച്ചത്. ഗ്രൂപ്പ് ഇയിൽ ചെക്ക് റിപ്പബ്ലിക്ക് 3-1ന് റോബർട്ട ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |