കോഴിക്കോട് : മാധ്യമ സ്ഥാപനമായ ഇക്കണോമിക് ടൈംസിന്റ ഏറ്റവും മികച്ച വനിതാ സൗഹൃദ സ്ഥാപനത്തിനുള്ള ബെസ്റ്റ് ഓർഗനൈസേഷൻ ഫോർ വിമൻ 2023 അവാർഡിന് മലബാർ ഗ്രൂപ്പ് അർഹരായി. വനിതാ ജീവനക്കാർക്ക് ഏറ്റവും മികച്ച തൊഴിൽ സൗകര്യങ്ങൾ ഒരുക്കുകയും തൊഴിൽ മേഖലയിൽ ലിംഗവിവേചനമില്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തതടക്കമുള്ള വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് മലബാർ ഗ്രൂപ്പിനെ ഈ അവാർഡിന് തെരഞ്ഞെടുത്തത്. മുംബയിൽ നടന്ന ചടങ്ങിൽ ഓസ്‌കാർ ജേതാവ് ഗുനീത് മോംഗ, ബോക്‌സിംഗ് ചാമ്പ്യൻ മേരികോം എന്നിവരാണ് അവാർഡ് സമ്മാനിച്ചത്. മലബാർ ഗ്രൂപ്പിന് വേണ്ടി ഗ്രൂപ്പ് സി എച്ച്.ആർ.ഒ ജേക്കബ് ജേക്കബ്, ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് ജനറൽ മാനേജർ ബിജോയ് ജോൺ, എച്ച്.ആർ.വിഭാഗം അസിസ്റ്റന്റ് ഹെഡ് ജി.ആർ. ലയ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |