മുംബയ്: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാൻ ഇന്ത്യൻ അംബാസഡറായി നടൻ ആർ. മാധവൻ ചുമതല ഏറ്റെടുത്തു. നടി കീർത്തി സുരേഷ് തുടരും. ഇരുവരും ബ്രാൻഡ് അംബാസഡർമാരായ കരാർ മുംബൈയിൽ ഒപ്പുവെച്ചു. പാൻ ഇന്ത്യയിൽ വേഗത്തിൽ വളരാൻ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാൻഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തെരഞ്ഞെടുത്തതെന്ന് ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു. സ്വർണത്തിലും ഡയമണ്ടിലുമുള്ള ജോസ് ആലുക്കാസിന്റെ ബ്രാൻഡുകളെ കീർത്തി സുരേഷ് തുടർന്നും പ്രതിനിധീകരിക്കുമെന്നും ആലുക്കാസ് 58 വർഷമായി നടത്തുന്ന ജ്വല്ലറി വ്യാപാരത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ ഇനി ഇരുതാരങ്ങളും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലായി ദക്ഷിണേന്ത്യയിൽ സുസ്ഥിരമായി സ്വർണ വ്യാപാരത്തെ മുന്നോട്ടു നയിക്കുന്നത് ജോസ് ആലുക്കാസാണെന്നും ജോസ് ആലുക്കാസിന്റെ പ്രചാരണങ്ങളിൽ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്നും മാധവൻ പറഞ്ഞു. പുതിയ കാലത്തിന്റെയും സ്ത്രീകളുടെയും ആഗ്രഹങ്ങളെ ആഭരണ ഡിസൈനിലൂടെ ആവിഷ്കരിക്കുന്ന ജ്വല്ലറിയാണ് ജോസ് ആലുക്കാസെന്ന് കീർത്തി സുരേഷ് പറഞ്ഞു.
മുംബയിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ .ആലുക്ക, ജോൺ ആലുക്ക എന്നിവർ ആർ. മാധവനും കീർത്തി സുരേഷുമായുള്ള കരാർ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |