കോട്ടയം : ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിയിലൂടെ ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിൽ നൂറുശതമാനം കുടിവെള്ള കണക്ഷൻ നൽകി. ആർപ്പൂക്കര, കുമരകം, തലയാഴം, വെച്ചൂർ, ടി.വി.പുരം, തലയോലപ്പറമ്പ്, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പതിനാറാമത് ജില്ലാ ജല ശുചിത്വ മിഷൻ യോഗം വ്യക്തമാക്കി. ഏപ്രിൽ 18 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ 2,024,69 വീടുകളിലാണ് കുടിവെള്ള കണക്ഷൻ നൽകാനായിട്ടുള്ളത്.
ജില്ലയിൽ 4,82,878 ഗ്രാമീണ വീടുകളാണുള്ളത്.
പദ്ധതിക്കായി ഓവർഹെഡ് ടാങ്കുകൾ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതാണ് പദ്ധതി പൂർത്തിയാക്കലിനു വെല്ലുവിളിയായി തുടരുന്നത്. 26 ഇടങ്ങളിലായി 231 സെന്റ് സർക്കാർ ഭൂമി ഏറ്റെടുക്കേണ്ടതിൽ നാലിടങ്ങളിലായി 22 സെന്റ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |